ഒരു പൂച്ച കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുന്ന ഒരു കുരങ്ങന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഫെയ്സ്ബുക്ക് ഉപയോക്താവ് റോമി ഷാ പങ്കിട്ട വീഡിയോ, മൂന്നു ലക്ഷത്തിലധികം കാഴ്ചകളോടെ വൈറലായി മാറി കഴിഞ്ഞു. പൂച്ചയെ ഉയർത്തി ഒരു ഇടുങ്ങിയ വഴിയിലൂടെ ഓടിയ കുരങ്ങൻ മറ്റൊരിടത്തു ആ കുഞ്ഞിനൊപ്പം ഇരിക്കുന്നതും കാണാൻ സാധിക്കും.
https://www.facebook.com/romy.shah.5/videos/1849739268476394/
https://www.facebook.com/romy.shah.5/videos/1849739488476372/
പൂച്ചയ്ക്ക് ഒരു ദോഷവും വരുത്തുന്നില്ല, പകരം പേൻ എടുത്ത് അതിനെ അലങ്കരിക്കുന്നതായി കാണാൻ കഴിയും. മലേഷ്യയിലെ ക്വാല കങ്ക്സറിൽ ആണ് സംഭവം നടന്നത്. വീഡിയോ റെക്കോർഡ് ചെയ്ത ഷാ കുറെ നേരമായി ഇവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അതിനു ശേഷം ആണ് കുരങ്ങൻ പൂച്ചയുമായി കടന്നു കളഞ്ഞത്. കുരങ്ങന് പൂച്ചയോട് വളരെ അടുപ്പം ഉള്ളതായി തോന്നും എന്നും അവൻ പറഞ്ഞു.
Discussion about this post