വാഹനമിടിച്ചു മരിച്ച കുട്ടിക്കുരങ്ങന് വേണ്ടി അതുവഴി വന്ന സ്‌കൂട്ടർ യാത്രക്കാരനെ കുരങ്ങൻമാർ റോഡിൽ തടഞ്ഞുവച്ചു. തടഞ്ഞതിന് പുറമെ യാത്രക്കാരന്റെ ഹെൽമെറ്റും കുരങ്ങന്മാർ കൈക്കലാക്കി. തൃക്കരിപ്പൂര്‍ ഇടയിലക്കാട് നാഗവനത്തില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാല്പതോളം വരുന്ന വാനരസംഘത്തിലെ ഒരംഗം ആയിരുന്നു മിനിലോറി തട്ടി മരിച്ച കുട്ടിക്കുരങ്ങൻ.
ഇതോടെ കുട്ടിക്കുരങ്ങിന്റെ മരണത്തില്‍ കരഞ്ഞും കയര്‍ത്തും വാഹനം തടഞ്ഞുവെച്ചും കുരങ്ങിന്‍കൂട്ടം വികാരപ്രകടനം നടത്തുകയായിരുന്നു. പിന്നീട് നാട്ടുകാരെത്തിയാണ് യാത്രക്കാരന് അവിടുന്ന് പോകാൻ സഹായിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ചേര്‍ന്ന് ചത്ത കുരങ്ങിനെ കാവിനരികില്‍ കുഴികുത്തി സംസ്‌കരിച്ചു.
Discussion about this post