ജാപ്പനീസ് നഗരമായ സോക്ക ഇപ്പോള്‍ ലോക റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ്. അതും ഡാവിഞ്ചിയുടെ ലോക പ്രശസ്ത പെയ്ന്റിംഗായ മോണാലിസ 24,000 അരിമണികള്‍ കൊണ്ട് വരച്ചാണ് അവര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചത്. ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ മൊസൈക്ക് ഇതാണ്.
ആ ടൗണിലെ 200 ആള്‍ക്കാര്‍ ചേര്‍ന്നാണ് ഈ മനോഹരമായ ആര്‍ട്ട് വര്‍ക്ക് ഒരുക്കിയത്. 13 മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയുമുള്ളതാണ് ഈ ചിത്രം.ആ നാട്ടിലെ ലോക്കല്‍ ബ്രാണ്ടായ സോകാ സെമ്പായെ പ്രൊമോട്ട് ചെയ്യാന്‍ ആണ് ഇതു നിര്‍മ്മിച്ചത്.
ഏഴ് വ്യത്യസ്ത നിറങ്ങളിലുള്ള സെന്‍ബെയ് അരിമണിളാണ് ഉപയോഗിച്ചത്.
സോയ സോസ്, മസാല ഗ്രീന്‍ ടീ, പഞ്ചസാര, മറ്റ് ചേരുവകള്‍ എന്നിവ ചിത്രത്തിന് ഒര്‍ജിനാലിറ്റി കിട്ടാന്‍ ഉപയോഗിച്ചു. നഗരത്തിലെ മേയറാണ് അവസാന അരിമണി വെച്ച് ചിത്രം പൂര്‍ത്തിയാക്കി. പിന്നീട് ഗിന്നസ് ബുക്ക് അധികൃതര്‍ എത്തി കണ്ടതിനു ശേഷം ഇതിനെ പുതിയ റെക്കോര്‍ഡായി നിശ്ചയിച്ചു.
Discussion about this post