ഗാലന്ററി ബഹുമതിയായ സേന മെഡൽ നേടിയ ഇന്ത്യൻ പട്ടാളത്തിലെ ആദ്യത്തെ വനിതാ ഓഫീസറാണ് മിതാലി മധുമിത. 2010 ഫെബ്രുവരി 26 ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ തീവ്രവാദികൾ ഇന്ത്യൻ എംബസി ആക്രമിച്ചപ്പോൾ കാണിച്ച സാഹസികപ്രവർത്തനത്തിനാണ് മധുമിതക്ക് ഈ അവാർഡ് ലഭിച്ചത്.
2010 ൽ മേജർ മധുമിത ആർമിയുടെ ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനിങ് ടീമിനെ കാബൂളിൽ നയിക്കുകയായിരുന്നു. തന്റെ ടീമും ആയി ഗ്രൗണ്ട് വർക്കിൽ ആയിരുന്നപ്പോൾ ആണ് താലിബാൻ തീവ്രവാദികൾ ഇന്ത്യൻ എംബസ്സിയുടെ ഗസ്റ്റ് ഹൗസ് ആക്രമിച്ചത്. ഓഫീസർമാർക്ക് താമസിക്കാൻ ഉള്ള സ്ഥലമായിരുന്നു അത്. അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ വികസന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവർ ആയിരുന്നു കൂടുതലും.
ആക്രമണത്തിന്റെ വാർത്ത കേട്ടപ്പോൾ മിതാലി തൊട്ടടുത്തുള്ള സ്ഥലത്തു ഉണ്ടായിരുന്നു. കയ്യിൽ ആയുധം ഒന്നുമില്ലാതെ സംഭവ സ്ഥലത്തെത്താൻ അവർ 2 കിലോമീറ്റര് ഓടി. തൻറെ സുരക്ഷാ വക വയ്ക്കാതെ അവർ തന്റെ പരിക്കേറ്റ സഹപ്രവർത്തകരെ രക്ഷിക്കാൻ തുടങ്ങി. ഈ സമയവും അവിടെ ആക്രമണം തുടരുകയായിരുന്നു. അവർ അതൊന്നും വക വയ്ക്കാതെ തന്റെ സഹപ്രവർത്തകരെ ആശുപത്രിയിൽ എത്തിച്ചു. അന്ന് അവർ 19 ജീവനുകൾ ആണ് രക്ഷിച്ചത്.
ഈ സാഹസപ്രവർത്തനമാണ് ഗാലന്ററി ബഹുമതിയായ സേന മെഡൽ അവർക്ക് നേടിക്കൊടുത്തത്.
Discussion about this post