മിസ് ഫ്രാന്‍സ് മാര്‍ഗസിന്റെ നഗ്‌ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് സുന്ദരിയെ അയോഗ്യയായി പ്രഖ്യാപിച്ചു. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്നവര്‍ നഗ്‌ന ഫോട്ടോഷൂട്ട് ചെയ്യാന്‍ പാടില്ല എന്ന മത്സരനിയമം ലംഘിച്ചു എന്നാരോപിച്ചാണ് അയോഗ്യയാക്കിയത്. ചതിപ്രയോഗത്തിലൂടെ തന്റെ സൗന്ദര്യറാണിപ്പട്ടം തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പണ്ടെങ്ങോയെടുത്ത ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത് എന്നുമാണ് ഈ ഫ്രഞ്ച് സുന്ദരിയുടെ വാദം.
തന്നെ ചതിക്കാനായി ആരോ മനപൂര്‍വ്വം സൗന്ദര്യമത്സര ഡയറക്ടര്‍ സില്‍വി ടെല്ലിയറിന് തന്റെ നഗ്‌ന ചിത്രങ്ങള്‍ അയച്ചുകൊടുത്തുവെന്നും സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് താന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചപ്പോള്‍ ഒട്ടേറെ മാധ്യമങ്ങള്‍ അത് വാര്‍ത്തയാക്കിയെന്നും തുടര്‍ന്ന് ഒരുപാടുപേര്‍ തന്നെ പിന്തുണയ്ക്കാനെത്തിയെന്നും യുവതി പറയുന്നു.
Discussion about this post