ആമസോണ്‍ പ്രൈം വീഡിയോയുടെ വെബ് സീരീസായ മിര്‍സാപൂരിന്റെ ആദ്യ ട്രൈലെർ പുറത്തു വന്നു. അലി ഫസല്‍, വിക്രന്ത് മാസി, ശ്വേത ത്രിപതി എന്നിവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗുർമീത് സിംഗ് ആണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ഖലീൻ ഭയ്യാ , നാം ഔർ കാം മിർസപൂർ സെ എന്നതാണ് സീരീസിന്റെ ടാഗ് ലൈൻ. രക്തച്ചൊരിച്ചിലും സെക്സും എല്ലാം അടങ്ങിയ ഒന്നാണ് സീരീസ് എന്ന് തെളിയിക്കുന്ന ട്രൈലെർ ആണ് പുറത്തു വന്നിരിക്കുന്നത്.
നെറ്ഫ്ലിസ് പോലെ വലിയ പ്രചാരമുള്ള ഒന്നാണ് ആമസോൺ പ്രൈം വിഡിയോയും. ഇന്സൈഡ് എഡ്ജ്, ബ്രീത് എന്നി ഇന്ത്യൻ സീരീസുകൾക്ക് ശേഷം അവർ ഒരുക്കുന്ന ഒന്നാണ് . കിംഗ് ഓഫ് മിർസപൂർ. തോക്ക് കച്ചവടവും കടത്തും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം.
Discussion about this post