നിങ്ങൾ ഞങ്ങളുടെ കുഞ്ഞിന് നൽകിയ സമ്മാനങ്ങൾക്ക് നന്ദി. നിങ്ങളുടെ സമ്മാനങ്ങൾ ലഭിച്ചതിൽ അവൾ ഭാഗ്യവതിയാണ്. ഈ സമ്മാനങ്ങളൊന്നും ലഭിക്കാൻ ഭാഗ്യമില്ലാതെ പോയ കുഞ്ഞുങ്ങളോടും ഈ സ്നേഹം കാണിക്കൂ. മറ്റൊരു കുഞ്ഞിന്റെ ലോകം സന്തോഷം നിറക്കാൻ അത് സഹായിക്കും. ഷാഹിദ് കപൂറിന്റെ ഭാര്യ മിറാ പറഞ്ഞു.
ബോളിവുഡ് നടൻ ഷാഹിദ് കപൂറിനും ഭാര്യ മിറ രജ്പുത്തിനും ആൺകുട്ടി പിറന്നതായിരുന്ന കഴിഞ്ഞ ദിവസങ്ങളിൽ ബോളിവുഡ് ആഘോഷിച്ചത്. അതിനു ശേഷം ഒരുപാട് സമ്മാനങ്ങൾ ആണ് കുഞ്ഞിന് ആരാധകരിൽ നിന്നും കിട്ടിയത്. ഷാഹിദിന്റെയും മിറയുടെയും രണ്ടാമത്തെ കുട്ടിയാണിത്.സെയ്ൻ കപൂർ എന്നാണ് കുഞ്ഞിന്റെ പേര്. ആശംസകളറിയിച്ചവരോടും സമ്മാനങ്ങൾ അയച്ചവരോടും നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് വൈറൽ ആവുകയാണ്.
Discussion about this post