മരിച്ചു പോയ ഭാര്യക്ക് വേണ്ടി മിനി താജ് മഹൽ പണിത് പ്രശസ്തൻ ആയ മനുഷ്യൻ ആണ് ഫൈസൽ ഹസൻ. അദ്ദേഹം കഴിഞ്ഞ വ്യാഴ്ച ഒരു റോഡ് ആക്‌സിഡന്റിൽ മരിച്ചു. ഉത്തർപ്രദേശിലെ കാസർ കലാനിൽ നിന്നുള്ള 83 വയസുള്ള മനുഷ്യൻ ആണ് അദ്ദേഹം. അലിഗർ ആശുപത്രിയിൽ വച്ചാണ് അദ്ദേഹത്തിന്റെ അന്ത്യം. തിരിച്ചറിയാത്ത ഒരു വാഹനം ആണ് അദ്ദേഹത്തെ ഇടിച്ചിട്ടത്.
രാത്രി നടക്കാൻ ഇറങ്ങിയപ്പോൾ ആണ് അദ്ദേഹത്തെ വാഹനം ഇടിച്ചിട്ടത്. അദ്ദേഹത്തെ വേഗം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. താജ്മഹലിന്റെ ഒരു മിനി റെപ്ലിക്കാ നിർമിച്ച ശേഷം ആണ് കദ്രി പ്രധാന വാർത്തകളിൽ ഇടംപിടിച്ചത്. പെൺകുട്ടികളുടെ സ്കൂളിന് സൗജന്യം ആയി സ്ഥലം വിട്ടു കൊടുത്തും അദ്ദേഹം വ്യത്യസ്തൻ ആയ ആളാണ്. തന്റെ മരിച്ചു പോയ ഭാര്യക്ക് വേണ്ടി ആണ് അദ്ദേഹം താജ്മഹൽ പണിതത്.
Discussion about this post