യോഗി ആദിത്യനാഥ് 2017 ൽ അധികാരത്തിൽ വന്നതിനു ശേഷം ഉത്തർപ്രദേശ് പോലീസ് നിരവധി ഏറ്റുമുട്ടലുകളിൽ പങ്കെടുത്തിട്ടുണ്ട്. യുപി പോലീസ് 1500 ഏറ്റുമുട്ടലുകളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അതിൽ 60 ക്രിമിനലുകളെ വധിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. യുപിയിലെ സാംബലിൽ അടുത്തിടെ നടന്ന ഒരു ഏറ്റുമുട്ടൽ വിചിത്രവും പ്രശംസനീയവുമായ ഒരു കാര്യതാൽ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വിഡിയോയിൽ പോലീസിന്റെ വെടിയുണ്ടകളുടെ ശബ്ദം അനുകരിക്കാൻ ശ്രമിക്കുന്ന ഒരു പോലീസുകാരനെ കാണാൻ സാധിക്കും. ഒരു പോലീസുകാരന്റെ റിവോൾവർ പ്രവർത്തിക്കാതെ ആയപ്പോൾ ആണ് പോലീസുകാരൻ വേദി വയ്ക്കുന്ന ശബ്ദം ഉണ്ടാക്കിയത്.
പിന്നീട് കാലിനു പരിക്കേറ്റ ഒരു കുറ്റവാളിയെ അറസ്റ്റ് ചെയ്തു. ഏറ്റുമുട്ടലിനിടയിൽ ഒരു പോലീസുകാരനും പരിക്കേറ്റു.
Discussion about this post