മിമിക് ഒക്ടോപസ് എന്ന നീരാളിയുടെ കഴിവുകള്‍ കുറച്ച് വിചിത്രമാണ്. സ്വന്തം ജീവന്‍ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാന്‍ പല നിറത്തിലേക്ക് മാറുന്ന ഓന്തിനെയൊക്കെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, മിമിക് ഒക്ടോപസ് ചെയ്യുന്നത് മറ്റു ജീവികളെ അനുകരിച്ച് അവയില്‍ നിന്ന് രക്ഷപ്പെടുക എന്നതാണ്.
പതിനഞ്ചോളം ജീവികളില്‍ നിന്ന് ഇങ്ങനെ അനുകരിച്ച ശേഷമാണ് മിമിക് ഒക്ടോപസ് രക്ഷപ്പെടുന്നത്. നിറത്തിലേക്കും രൂപത്തിലേക്കും ചലനത്തിലേക്കും മാറുകയാണ് ചെയ്യുന്നത്. നക്ഷത്രമത്സ്യം, കടല്‍പാമ്പ്, ജെല്ലിഫിഷ്, ഞണ്ട് തുടങ്ങിയവയുടെ രൂപത്തിലേക്കൊക്കെ ഇത് മാറും. നീരാളികളെ ഇരകളാക്കുന്ന മറ്റുജീവികള്‍ ഏതൊക്കെയാണെന്നും ഇവയ്ക്കറിയാം. മാത്രമല്ല, മണ്ണ് തുരന്നു മാളമുണ്ടാക്കി അതില്‍ ഒളിക്കുകയും ചെയ്യും ഇവ.
Discussion about this post