നിവിൻ പോളിക്ക് പിറന്നാൾ സമ്മാനമായി ഹനീഫ് അഥേനിയുടെ മിഖായേൽ ടീസർ. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന് ശേഷം ഹനീഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽ. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് മിഖായേൽ. മമ്മുട്ടി എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ ഗ്രേറ്റ് ഫാദർ സംവിധാനം ചെയ്യുകയും, അബ്രഹാമിന്റെ സന്തതികൾക്ക് തൂലിക ചലിപ്പിക്കുകയും ചെയ്ത ആൾ ആണ് ഹനീഫ്. അതുകൊണ്ട് തന്നെ ചിത്രത്തിൽ എല്ലാവര്ക്കും വലിയ പ്രതീക്ഷ ആണ്.
https://www.facebook.com/Mammootty/videos/1135307383291378/
ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തത് സാക്ഷാൽ അമ്മുട്ടി ആണ്. പുറത്തിറങ്ങിയ ടീസർ തരംഗമായി കഴിഞ്ഞു. മാസ്സ് ഗെറ്റ് അപ്പിൽ ആണ് നിവിൻ എത്തുന്നത്.
Discussion about this post