മീടൂ മൂവ്‌മെന്റ് ഇന്ത്യയിൽ തരംഗം ആകുന്ന സമയം ആണിത്. പല പ്രമുഖരുടെയും മുഖമുടികൾ വലിച്ചു കീറപ്പെട്ടു. കേരളത്തിൽ പോലും മീടൂ മൂവ്മെന്റ് ശക്തമായി അലയടിക്കുകയാണ്. മുംബൈയിലെ ഒരു സ്ത്രീ ഇപ്പോൾ മീടൂ മൂവ്മെന്റിന്റെ പ്രാധാന്യം അറിയിച്ചു കൊണ്ട് ഒരു ഗാനവുമായി എത്തിയിരിക്കുകയാണ്. സമ്മർദ്ദത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടപ്പോൾ ഉണ്ടാകുന്ന വിവിധ സാഹചര്യങ്ങൾ എങ്ങനെ ആണെന്ന് വ്യക്തമാക്കുന്ന ഗാനം ആണ് സുഖിന്ദ് കൗർ എന്ന സ്ത്രീ എത്തിയത്.
https://www.instagram.com/p/Bo3jML-H0-i/?taken-by=pavemented
ഇപ്പോൾ ഈ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കഴിഞ്ഞു. ലോകം മുഴുവൻ ഉള്ള സ്ത്രീകൾ തങ്ങൾക്ക് വർഷങ്ങൾക്ക് മുൻപ് തൊഴിൽ ഇടങ്ങളിൽ നിന്നും കുടുംബത്തിൽ നിന്ന് നേരിട്ട ലൈംഗിക അതിക്രമങ്ങൾ ലോകത്തിന് മുന്നിലേക്ക് വിളിച്ചു പറയുന്ന ഒരു മൂവ്മെന്റ് ആണ് മീടൂ. മലയാളത്തിൽ അലൻസിയർ, മുകേഷ് എന്നിവർക്ക് നേരെ മീടൂ ആരോപണങ്ങൾ വന്നു കഴിഞ്ഞു. ഹിന്ദിയിൽ പല പ്രമുഖരുടെയും മുഖമൂടി അഴിഞ്ഞു വീണു കഴിഞ്ഞു. ഇതേ സമയം ഒരു കൂട്ടം മീടൂ എന്ന മൂവ്മെന്റിനെ എതിർക്കുന്നു. അതിനു എതിരെയാണ് ഈ ഗാനം.
Discussion about this post