മീടൂ എന്ന മൂവ്‌മെന്റ് ഇന്ത്യയിൽ ഇപ്പോൾ തരംഗമായി മാറുകയാണ്. ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട സ്ത്രീകളെ അവരെ ചൂഷണം ചെയ്തവരെ സമൂഹത്തിന് മുന്നിലേക്ക് കൊണ്ട് വരുകയാണ്. ഇപ്പോൾ ചില വ്യാജ ട്വീറ്റുകളും മീടൂ എന്ന പേരിൽ പുറത്തു വരുന്നുണ്ട്. ഐശ്വര്യ റായ് ബച്ചന്റെ മീടൂ സ്റ്റോറി എന്ന പേരിൽ ആണ് ഒരു വ്യാജ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഒരു കഥ പരക്കുന്നത്.
സൽമാൻ ഖാനുമായുള്ള ബന്ധതിനിടക്ക് ഐശ്വര്യയ്ക്ക് ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നു എന്നാണ് വ്യാജ ട്വിറ്ററിൽ നിന്നും വരുന്ന കഥ പറയുന്നത്. ഐശ്വര്യ 2002 ൽ സൽമാനുമായുള്ള ബന്ധം എത്രത്തോളം മോശം ആണെന്ന് പറഞ്ഞിരുന്നു. അതിനെക്കുറിച്ച് സോഷ്യൽ മീഡിയയ്ക്ക് ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. മാത്രമല്ല ഐശ്വര്യക്ക് ഒരു ട്വിറ്റര് അക്കൗണ്ട് ഇല്ല എന്നതാണ് മറ്റൊരു കാര്യം.
“ഞങ്ങൾ പിരിഞ്ഞു കഴിഞ്ഞപ്പോൾ, അവൻ എന്നെ വിളിച്ച് അസഭ്യം പറയുമായിരുന്നു. എന്റെ സഹ-താരങ്ങളുമായി ബന്ധമുണ്ടെന്ന് അയാൾ സംശയിച്ചു. അഭിഷേക് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെ ഈ നിരയിൽ പെടും. പലപ്പോഴും അയാൾ എന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്.” എന്നാണ് ഐശ്വര്യ 2002 ൽ പറഞ്ഞത്. പക്ഷെ ഇപ്പോൾ പുറത്തു വന്ന ട്വീറ്റ് വ്യാജമാണെന്ന് തെളിഞ്ഞു.
Discussion about this post