പുറമേ ധൈര്യം കാണിക്കുന്നുണ്ടെങ്കിലും പുരുഷന്മാരെ അലട്ടുന്ന കുറേ രഹസ്യ ഭയങ്ങളുണ്ട്. പ്രത്യേകിച്ച പങ്കാളികളുടെ മുന്നിലും അവരെ കുറിച്ച് ഓര്‍ക്കുമ്പോഴും പുരുഷന്മാരുടെ മനസിലേക്ക് ആദ്യം എത്തുന്നത് ഇത്തരം ഭയങ്ങളാണ്. കരഞ്ഞാല്‍ താനൊരു ദുരബലനാണെന്നു മറ്റുള്ളവര്‍ കരുതുമെന്നു ചിന്തിച്ചു ഒന്നുറക്കെ കരയേണ്ട അവസരങ്ങളില്‍ അതിനാകാതെ കടുത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരാണ് പുരുഷന്മാര്‍. പണത്തിലും പദവിയിലുമാണ് സ്ത്രീകള്‍ കൂടുതല്‍ ആകൃഷ്ടരാകുന്നത് എന്ന് ചിന്തിക്കുന്ന പുരുഷന്മാര്‍ കുറവല്ല. അതുകൊണ്ടുതന്നെ തന്റെ വരുമാനം ഇത്രയും മതിയോ, തന്റെ സമ്പാദ്യം കുറഞ്ഞുപോയോ, അത് നഷ്ടപ്പെടുമോ എന്നൊക്കെ ചിന്തിച്ച് അനാവശ്യമായ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കി വയ്ക്കുകയും ചെയ്യുന്നു. പണംകൊണ്ട് മാത്രം നേടാവുന്നതാണ് സ്ത്രീകളുടെ മനസ്സെന്ന കാര്യംപോലും ഇവര്‍ മറന്നുപോകുന്നു.
ഒരു പെണ്‍കുട്ടിയെ ആകര്‍ഷിക്കാന്‍ തക്ക ശാരീരിക സൗന്ദര്യം തനിക്കുണ്ടോ എന്ന് ചിന്തിക്കുന്ന കൗമാരക്കാരന്‍ ശരീരം മുഴുവന്‍ മസിലു വച്ചു നടക്കുന്നതാണ് സൗന്ദര്യമെന്നും ചിന്തിച്ച് അതിനായി വളരെയധികം സമയം ചെലവഴിക്കുന്നു. തന്റെ സൗന്ദര്യത്തെക്കുറിച്ചും ശാരീരിക ക്ഷമതയെക്കുറിച്ചുമൊക്കെ വളരെയധികം ആകുലതകളുള്ളവരാണ് പുരുഷന്മാര്‍. കാമുകിയുടെയോ ഭാര്യയുടെയോ ഒക്കെ മുമ്പില്‍ താനൊരു പരാജയമാണോ എന്ന ചിന്ത അവരെ അലട്ടുന്നു.
ഭാര്യയ്ക്ക് രഹസ്യകാമുകന്മാരുണ്ടാകുമോ എന്നുവരെ സംശയിക്കുന്ന ഭര്‍ത്താക്കന്മാര്‍, ഭാര്യയുടെ ആണ്‍സുഹൃത്തുക്കളെ എപ്പോഴും സംശയത്തോടെ മാത്രമാകും നോക്കുക. അത്തരം സൗഹൃദങ്ങളില്‍നിന്നും ഭാര്യയെ അകറ്റിനിര്‍ത്താന്‍ അവര്‍ പല മാര്‍ഗ്ഗങ്ങളും തേടുന്നു. തന്നെക്കാള്‍ കൂടുതല്‍ സൗന്ദര്യവുമുള്ള കൂട്ടുകാരനോട് അവള്‍ക്കു കൂടുതല്‍ ആകര്‍ഷണം തോന്നിയാലോ എന്നതാണ് അവരുടെ ഭയം. ”അയ്യേ ആണ്‍കുട്ടികള്‍ കരയുന്നോ” എന്ന ചോദ്യം ചെറുപ്പം മുതല്‍ കേട്ടുവളരുന്ന ആള്‍കുട്ടികള്‍, തങ്ങള്‍ ഒരിക്കലും കരയാന്‍ പാടില്ലാത്തവരാണെന്നു തെറ്റിദ്ധരിച്ചുവയ്ക്കുന്നു.
കല്യാണം കഴിക്കാത്ത പുരുഷന്മാരേക്കാള്‍ കഷ്ടമാണ് പലപ്പോഴും കല്യാണം കഴിഞ്ഞവരുടെ കാര്യം. അവര്‍ക്കാണ് സംശയങ്ങളും ഭയവും കൂടുതല്‍. കിടപ്പറയില്‍ താന്‍ മികച്ചവനാണോ എന്നതാണ് അവരെ അലട്ടുന്ന പ്രധാന വിഷയം. ഭാര്യയെ തൃപ്തിപ്പെടുത്താന്‍ തനിക്കാകുന്നുണ്ടോ, അവള്‍, തന്നെ അവളുടെ പൂര്‍വ്വ കാമുകനുമായി താരതമ്യം ചെയ്യുന്നുണ്ടാകുമോ, എന്നില്‍ തൃപ്തി തോന്നാതെ അവള്‍ മറ്റു പുരുഷന്മാരോട് താല്പര്യം കാണിക്കുമോ എന്നിങ്ങനെ പോകുന്നു അവരുടെ സംശയങ്ങള്‍.
Discussion about this post