നമുക്കുണ്ടാകുന്ന ചില രോഗ ലക്ഷണങ്ങള്‍ പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ചെറുതെന്ന് നമ്മള്‍ കരുതുന്ന പല രോഗ ലക്ഷണങ്ങളും ചിലപ്പോള്‍ വലിയ രോഗങ്ങളുടെ തുടക്ക്ം മാത്രമായിരിക്കും. പുരുഷന്മാരിലാണ് ഈ ഒരു പ്രവണത കൂടുതലായും കണ്ടുവരുന്നത്. എന്നാല്‍ പുരുഷന്മാര്‍ നിസാരമായി തള്ളിക്കളയുന്ന പല രോഗലക്ഷണങ്ങളും പിന്നീട് വലിയ രോഗങ്ങളിലേക്കാണ് ചെന്നെത്തുന്നത്. അതുകൊണ്ട് തന്നെ താഴെ പറയുന്ന രോഗലക്ഷണങ്ങള്‍ പുരുഷന്മാരില്‍ കണ്ടാല്‍ നിര്‍ബന്ധമായും നിങ്ങള്‍ ഡോക്ടറിനെ കണ്ടിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഒരു ജീവിതം നിങ്ങള്‍ക്ക് ലഭിക്കാനുള്ള സാധ്യത കുറവാണ്.
പുരുഷ വൃഷണത്തില്‍ വേദന
പുരുഷന്മാര്‍ അവരുടെ വൃഷണത്തില്‍ വരുന്ന വേദന പലപ്പോഴും ചികിത്സിക്കാതെയും ശ്രദ്ധിക്കാതെയും അവഗണിക്കാറുണ്ട്. എന്നാല്‍ വൃക്ഷണത്തില്‍ നീരോ വീക്കമോ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ വേദന വരുന്നത്. ഇത്തരം വേദനകള്‍ പലപ്പോഴും കാന്‍സറിന് വഴിതെളിക്കും.
മലമൂത്ര വിസര്‍ജന പ്രശ്‌നങ്ങള്‍
പുറ്റുഷന്മാര്‍ക്ക് മലമൂത്ര വിസര്‍ജന സമയത്തുണ്ടാകുന്ന തടസങ്ങളും വേദനകളും കിഡ്‌നി, കരള്‍, പ്രമേഹം, മൂലക്കുരു എന്നീ രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആയിരിക്കും. ഇത്തരം വേദനകള്‍ മൂത്രാശയ കല്ലിനും കാരണമാകുന്നു. തുടക്കത്തില്‍ തന്നെ ഇത്തരം വേദനകളെ അവഗണിക്കാതെ ട്രീറ്റ്മെന്റ് എടുക്കേണ്ടതാണ്.
നിയന്ത്രിക്കാനാവാത്ത മദ്യപാന ശീലം
സ്ഥിരമായി മദ്യപിക്കുന്ന പുരുഷന്മാര്‍ മനസ്സിലാക്കാത്ത ഒരു വലിയ കാര്യം നിങ്ങള്‍ നിങ്ങളുടെ ആയുസിനെ വെട്ടി ചുരുക്കുകയാണ് എന്നതാണ്. മനുഷ്യന്റെ പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ഈ ശീലം മാറ്റി നിര്‍ത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്.
നീണ്ടു നില്‍ക്കുന്ന ചുമ
ചില ആളുകള്‍ക്ക് ഒരുപാടു നേരം നീണ്ടു നില്‍ക്കുന്ന ചുമ ഉണ്ടാകാറുണ്ട്. ഇത്തരം ചുമകള്‍ പുരുഷന്മാര്‍ അവഗണിക്കുന്നത് പതിവാണ്. എന്നാല്‍ ശ്വാസകോശ കാന്‍സറിന്റെയോ തൈറോയ്ഡ് കാന്‍സറിന്റെയോ ലക്ഷണമായിരിക്കാം ഇത്തരം ചുമകള്‍.
ഉറക്കമില്ലായ്മ
പുരുഷന്മാരില്‍ പൊതുവായി ഉണ്ടാകുന്ന ഒരു വലിയ രോഗമാണ് ഉറക്കമില്ലായ്മ. ഉറമില്ലായ്മ മാനസിക സമ്മര്‍ദത്തിലേക്കും മറവിയിലേക്കും നയിക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരുകയും ചെയ്യുന്നതിന് കാരണമാകുന്നു.
വിട്ടുമാറാത്ത തലവേദന
പലപ്പോഴും ജോലിക്കിടയിലോ ജോലി കഴിഞ്ഞു വരുമ്പോഴോ ഒക്കെ പുരുഷന്മാരില്‍ തലവേദന ഉണ്ടാകാറുണ്ട്. ഇത്തരം വിട്ടുമാറാത്ത തലവേദന തലച്ചോറിനെ ബാധിക്കുന്ന എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. ഈ തലവേദന മാറാന്‍ വേദന സംഹാരി കഴിച്ച് ഒഴിവാക്കുന്ന ശീലം ഉപേക്ഷിച്ച് വിദഗ്ദ ഡോക്ടര്‍മാരുടെ ചികിത്സ തേടുന്നതാണ് നല്ലത്.
Discussion about this post