ഒരാളുടെ മുഖത്ത് ചിരി വരുത്തുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം അല്ല. ലോകത്തെ മെച്ചപ്പെട്ട സ്ഥലമാക്കി മാറ്റുന്നതിൽ അനുകമ്പ വച്ച് പുലർത്തുന്ന മനുഷ്യർ ഒരു പ്രധാന ഘടകം ആണ്. കഷ്ടപ്പാട് അനുഭവിക്കുന്നവരോട് അനുകമ്പ കാണിക്കുന്ന മനുഷ്യർ ഒരുപാട് ഉണ്ട്. പക്ഷെ അനുകമ്പക്കൊപ്പം അവരെ സഹായിക്കാൻ ഒരുങ്ങുന്നവർ വളരെ കുറവാണു.
ഇപ്പോൾ ഒരു വയസായ സ്ത്രീയെ സഹായിക്കുന്ന രണ്ടു കറുത്ത വംശജരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. അവരുടെ പെട്രോൾ ബില് നൽകിയാണ് അവർ അവരെ സഹായിച്ചത്. പെട്രോൾ തുക അടക്കാൻ കയ്യിൽ നിന്നും ചില്ലറ നുള്ളി പറക്കുന്നത് ഈ യുവാക്കൾ കണ്ടിരുന്നു. അവളുടെ ആയ സമയത്തെ ബുദ്ധിമുട്ട് മാറുവാൻ അവർ അവരുടെ കയ്യിൽ ഇരുന്ന ക്യാഷ് അവർക്ക് നൽകി.
https://twitter.com/kwilli1046/status/1055528063906267138
വിഡിയോയിൽ അയാൾ ആ സ്ത്രീക്ക് ക്യാഷ് കൈമാറുന്നത് കാണാൻ സാധിക്കും. അവനും അവന്റെ സുഹൃത്തും അവരെ ആശ്വസിപ്പിക്കുന്നതും കാണാൻ സാധിക്കും. കാശ് വാങ്ങിയ ഉടൻ തന്നെ അവർ കരയുന്നു. അവരുടെ ഭർത്താവ് കഴിഞ്ഞ ആഴ്ച മരിച്ചത് കാരണം വളരെ ബുദ്ധിമുട്ട് നിറഞ്ഞ സമയത്തിലൂടെ ആണ് താൻ നീങ്ങുന്നതെന്ന് അവർ പറയുന്നു.
Discussion about this post