എഴുത്തുകാരനും കോളമിസ്റ്റുമായ ചേതൻ ഭഗത്തിന് എതിരെ രണ്ടു സ്ത്രീകൾ ആണ് മീടൂ വുമായി രംഗത്ത് വന്നത്. അദ്ദേഹത്തിനെ എതിരെ രാജ്യത്ത് മുഴുവൻ കടുത്ത പ്രതിഷേധങ്ങൾ ആണ് നടന്നത്. ഇപ്പോൾ ഒരു ചാനലിൽ നടന്ന അഭിമുഗധ്ത്തിൽ അദ്ദേഹം അതിനെ പറ്റി സംസാരിച്ചു. ഈ വെളിപ്പെടുത്തലുകൾ തന്റെ കുടുംബത്തെ ബാധിച്ചു എന്നും തന്റെ ഭാര്യയോട് തന്നെ ഉപേക്ഷിച്ച് പോകാൻ താൻ ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്നും ആണ് വരുന്നത്. ഞാൻ ഒരു സെലിബ്രിറ്റി ആയി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ അല്ല. എല്ലാരും ആയി അടുത്തിടപഴകുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ആണ് ഞാൻ ഈ പ്രശ്നങ്ങളിൽ ചെന്ന് വീണതും. എന്റെ കൂടെ ഇനിയുള്ള ജീവിതം ഒരിക്കലും സമാധാനപൂർവം ആയിരിക്കില്ല എന്നത് കൊണ്ടാണ് അവളോട് എന്നെ വിട്ട് പോകാൻ ഞാൻ ആവശ്യപ്പെട്ടത്. പക്ഷെ അതൊന്നും കേൾക്കാൻ അവൾ തയ്യാർ അല്ലായിരുന്നു. ചേതൻ പറയുന്നു. രണ്ടാമത് ആരോപണം ഉന്നയിച്ച സ്ത്രീയുടെ വാദങ്ങൾ തെറ്റാണെന്നും അദേഹം പറഞ്ഞു. അതിനുള്ള തെളിവും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
Discussion about this post