മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിന് തായ്‌ലൻഡിൽ നിന്നുള്ള സോഷ്യൽ ആക്ടിവിസ്റ്റും രാഷ്ട്രീയ പ്രവർത്തകനുമായ മേച്ചായി വിരവൈദ്യയെ പുകഴ്ത്താതെ ഇരിക്കാൻ കഴിയുന്നില്ല. കാരണം തായ്ലാൻറിൽ ഗർഭനിരോധന ഉറകളുടെ ഉപയോഗത്തെ കുറിച്ച് പ്രചരിപ്പിച്ചത് മേച്ചായി ആണ്. രാജ്യത്ത് സുരക്ഷിതമായ ലൈംഗിക ബന്ധവും കുടുംബാസൂത്രണവും പ്രോൽസാഹിപ്പിക്കുന്നതിന് ഈ മനുഷ്യൻ ആണ് മുൻപന്തിയിൽ ഉള്ളത്. എയ്ഡ്സ് അവബോധം പ്രചരിപ്പിക്കുന്നതിൽ വിജയിച്ചത് കൊണ്ട് ആ നാട്ടുകാർ അദ്ദേഹത്തെ കോണ്ടം കിംഗ് എന്നാണ് വിളിക്കുന്നത്. വളരുന്ന എച്ച്ഐവി കേസുകൾ ഗണ്യമായ കുറച്ച ലോകത്തിലെ ആദ്യ രാജ്യങ്ങളിൽ ഒന്നാ രാജ്യങ്ങളിൽ ഒന്നായി തായ്‌ലൻഡ് മാറിയത് മേച്ചായി കാരണം ആണ്.
https://www.instagram.com/p/BpXdJOiFmPg/?taken-by=thisisbillgates
മെചായിയുടെ തനതായ മാർക്കറ്റിംഗ് ടെക്നോളജീസ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ ഗേറ്റ്സ് പങ്കുവെച്ച് ഗേറ്റ്സ് എഴുതി “മിക്ക ആളുകളും ലൈംഗികതയെ കുറിച്ച് പറയാൻ മടിക്കുന്ന നാട്ടിൽ അതിനെ കുറിച്ച് തുറന്നു പറഞ്ഞ മനുഷ്യൻ” മേച്ചയുടെ കമ്പനിയായ കോണ്ടം ആൻഡ് കാബേജസ്നെ കുറിച്ച് പറഞ്ഞ അദ്ദേഹം “തായ്ലൻഡിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ആ നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രവർത്തിയുടെ അളവ് കോൽ” ഗേറ്റ്സ് എഴുതി.
Discussion about this post