ഒരുപാട് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒന്നാണ് മായൻ നഗരവും അവിടെ താമസിച്ചിരുന്ന ആൾക്കാരും. പല തരത്തിലുള്ള നിഗൂഡത നിറഞ്ഞ കഥകൾ നമ്മൾ അവരെ കുറിച്ച് കേട്ടിട്ടുണ്ട്. എന്തിനേറെ അവരുടെ വംശത്തിന്റെ തന്നെ പെട്ടെന്നുള്ള നാമവശേഷമാകൽ പോലും ചോദ്യങ്ങൾക്ക് വഴിവയ്ക്കുന്നു.
മായൻ നഗരത്തിലെ മിക്ക കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നത് വലിയ ദ്വാരങ്ങൾ അടക്കമാണ്. ഭൂമിക്കടിയിലേക്ക് നയിക്കുന്ന ദ്വാരങ്ങൾ. മായന്മാർ പുണ്യസ്ഥലമായി കണ്ടിരുന്ന ഒന്നാണ് അവരുടെ കിണറുകൾ. ഇവിടെ മനുഷ്യബലി നടന്നിരുന്നു എന്നും പറയപ്പെടുന്നു. ഒരു ആർക്കിയോളജിസ്റ്റ് ആണ് മായൻ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റര് അകലെയുള്ള മായൻ കിണറിൽ ഗവേഷണത്തിനായി ഇറങ്ങിയത്. പക്ഷെ അതിനുള്ളിൽ കണ്ട കാഴ്‌ച അദ്ദേഹത്തെ ശരിക്കും ഞെട്ടിക്കുന്ന ഒന്നായിരുന്നു.
90 അടി താഴ്ചയിൽ ആണ് അദ്ദേഹം ആ കാഴ്ച കണ്ടത്. അദ്ദേഹത്തിന് താഴെയായി മേഘം പോലെ തോന്നിക്കുന്ന ഒന്ന് കാണാൻ സാധിച്ചു. അദ്ദേഹം മേഘത്തിൽ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന് ദേഹം വേദനിക്കാൻ തുടങ്ങി. എല്ലാ സജ്ജീകരണങ്ങളും ആയി ആണ് അവർ പോയത്. എന്നിട്ടും ശരീരം വേദനിക്കാൻ തുടങ്ങി. മായൻ കിണറുകൾ എല്ലാം ജീവജാലങ്ങളാൽ സമ്പന്നം ആകേണ്ടത് ആണ്. പക്ഷെ ഇവിടെ എല്ലാം മരണപ്പെട്ടിരുന്നു.
ഈ കിണറിനുള്ളിലെ ഓക്സിജൻ അളവ് നോക്കിയപ്പോൾ അത് 0 ആയിരുന്നു. ഓക്സിജൻ ഇല്ലാതെ മരങ്ങളും മറ്റും വെള്ളത്തിനടിയിൽ ആകപെട്ടാൽ അവ ഹൈഡ്രജൻ സൽഫൈറ്റ് പുറപ്പെടുവിക്കും. ഈ വാതകം ശ്വസിക്കുന്ന ഏതൊരു ജീവൻ ഉള്ള വസ്തുവും നിമിഷങ്ങൾക്കകം മരണപ്പെടും. ഈ വാതകം ആണ് കിണറിനുള്ളിൽ മേഘം പോലെ പരന്നു കിടക്കുന്നത്. പക്ഷെ കിണറിനുള്ളിലെ ഓക്സിജൻ എവിടെ പോയി എന്ന് പറയാൻ മാത്രം ഇവർക്ക് സാധിച്ചില്ല.
Discussion about this post