കല്യാണ പരസ്യങ്ങൾ ഇന്ത്യയിൽ പുതിയൊരു കാര്യമല്ല. പക്ഷെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്ന ഈ കല്യാണ പരസ്യം ശരിക്കും ഞെട്ടിക്കുന്നതാണ്. ഒരു ട്വിറ്റെർ ഉപഭോക്താവാണ് ഈ പരസ്യത്തിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്തത്. 37 വയസായ ഒരാൾ വധുവിനെ അന്വേഷിക്കുന്നതാണ് പരസ്യം. യുവതിക്ക് 26 വയസിനു മുകളിൽ പ്രായം ഉണ്ടാകാനും പാടില്ല നന്നായി ഭക്ഷണം പാകം ചെയ്യാനും അറിയണം.
The bride has to be a 'Non-feminist' & good cook. However, caste & religion are no bar. pic.twitter.com/c2Dw1vbCP9
— Shams Ur Rehman Alavi شمس (@indscribe) September 10, 2018
പക്ഷെ ഇതിനെല്ലാം അപ്പുറം ഞെട്ടിക്കുന്ന കാര്യം ആണ് താഴെ വന്നിരിക്കുന്നത്. പെൺകുട്ടി ഒരു ഫെമിനിസ്റ്റ് ആകാൻ പാടില്ല എന്നതാണ്. ചിത്രത്തിന്റെ ഉറവിടം വ്യക്തമല്ല പക്ഷെ ഇത് ഒരു പ്രശ്നമുള്ള കാര്യമാണ്. ചിലർ ചിത്രത്തിൽ കാണുന്ന മെയിൽ ഐഡിയിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയ റെസ്പോൺസ് വളരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഉള്ളതായിരുന്നു.
Discussion about this post