ലഖ്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. വിവാഹഘോഷത്തിന്റെ ഭാഗമായി വരനും സംഘവും സഞ്ചരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി നാടകീയ രംഗം അരങ്ങേറിയത് . പോകുന്ന വഴിയില്‍ ഒരു ചെറിയ പാലം വഴി കടക്കുന്നതിനിടെ വരനും സംഘവും ഡാന്‍സ് ചെയ്തിരുന്നു . ഇതിനെത്തുടര്‍ന്ന് പാലം തകരുകയും ചെറുക്കനും സംഘവും താഴെ വീഴുകയായിരുന്നു.
വിവാഹദിനമായ ശനിയാഴ്ച രാത്രിയോടെ നോയിഡയിലെ ഹോഷിയാര്‍പുര്‍ ഗ്രമത്തിലായിരുന്നു സംഭവം.
ഓടയുടെ മുകളിലാണ് പാലം പണിതിരുന്നത്. പത്ത് മിനിറ്റോളം വരന്റെ സംഘം പാലത്തിന്റെ മുകളിലൂടെ നൃത്തം ചെയ്തിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്ക് ഒന്നും ഉണ്ടായില്ല.
ഓടയില്‍ വീണവരില്‍ എട്ട് വയസ്സുളള കുട്ടിയുമുണ്ടായിരുന്നു. വിവാഹാഘോഷയാത്രയെ വരവേല്‍ക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ പാലത്തിന് അപ്പുറം കാത്തുനില്ക്കുകയായിരുന്നു. അപകടത്തിന് ശേഷം വിവാഹാഘോഷങ്ങള്‍ വീണ്ടും പൊടിപൊടിച്ചതായാണ് വാര്‍ത്ത.
Discussion about this post