എല്ലാവര്‍ക്കും അവരവരുടെ ആദ്യരാത്രിയെക്കുറിച്ച് കുറച്ച് സങ്കല്‍പ്പങ്ങളൊക്കെ ഉണ്ടാകും. വിവാഹരാത്രിയില്‍ ലൈംഗീകതയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ എങ്ങനെ തുടങ്ങണമെന്നുള്ളത് പലര്‍ക്കുംഇപ്പോഴും സംശയമാണ്. പരസ്പരമുള്ള ബഹുമാനവും ഇഷ്ടവും കളയാതെ കുസൃതികളിലൂടെയും തമാശകളിലൂടെ വേണം ലൈംഗീകതയിലേക്ക് കടക്കാന്‍. പരസ്പര സമ്മതവും താല്‍പര്യവും ഉണ്ടെങ്കില്‍ മാത്രമേആദ്യരാത്രിയില്‍ ലൈംഗീകബന്ധത്തിന് ശ്രമിക്കാവൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
സ്ത്രീപുരുഷന്മാരുടെയും മനസ്സിലെ ആശങ്കയിലാഴ്ത്തുന്ന ഒരു വസ്തുതയാണ് ആദ്യരാത്രിയില്‍ തന്നെ ലൈംഗീകബന്ധം വേണോ. പ്രത്യേകിച്ചും വീട്ടുകാര്‍പറഞ്ഞുറപ്പിക്കുന്ന വിവാഹങ്ങളില്‍. കാരണം ഇവര്‍ക്ക് പ്രണയവിവാഹിതരെപ്പോലെ പലപ്പോഴും നേരത്തെഅടുത്തിടപഴകാനും സംസാരിക്കാനും സാധിക്കണമെന്നില്ല.
എത്രത്തോളം യാഥാസ്ഥിക കുടുംബമാണെങ്കിലും വിവാഹത്തിന് മുമ്പ് പുറത്ത് പോകാനും അല്‍പ്പംസംസാരിക്കാനും ഒരുമിച്ച് സമയം പങ്കിടാനും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകള്‍ക്കുംപുരുഷന്മാര്‍ക്കും അവരുടെ വിവാഹിതരായ അടുത്ത സുഹൃത്തുക്കളുമായി ഈ വിഷയം ചര്‍ച്ചചെയ്യാവുന്നതാണ്.പക്ഷേ ഇവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവരാകണം. അല്ലാത്തപക്ഷം ഇത് കൂടുതല്‍അബദ്ധങ്ങള്‍ക്ക് കാരണമാവുകയെ ഉള്ളു.
Discussion about this post