കാനഡയിൽ കഞ്ചാവ് വലിക്കുന്ന സൗത്ത് കൊറിയക്കാർ സൂക്ഷിക്കുക, കാരണം നിങ്ങളെ തേടി കാനഡ നിയമവും സൗത്ത് കൊറിയൻ പോലീസും നടപ്പുണ്ട്. കാനഡയിൽ താമസിക്കുന്ന കൊറിയക്കാർ കഞ്ചാവ് ഉപയോഗിക്കരുതെന്നും അങ്ങനെ ഉപയോഗിച്ചതായി കണ്ടെത്തിയാൽ നാട്ടിൽ തിരിച്ചെത്തുമ്പോൾ നിങ്ങളെ കാത് നിയമനടപടികൾ ഉണ്ടാകും എന്നും കൊറിയൻ സർക്കാർ അറിയിച്ചു.
ജിയോങ്ഗി നംമ്പ് പ്രൊവിൻഷ്യൽ പോലീസ് ഏജൻസിയിലെ നാർക്കോട്ടിക്സ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ തലവൻ യുനു സെൻ ആണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. തെക്കൻ കൊറിയയിൽ മരിജുവാന വലിക്കുന്നത് ഒരു ഗുരുതരമായ കുറ്റമാണ്. കണ്ടെത്തുന്നവർക്ക് അഞ്ചു വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മരിജുവാന വലിക്കുന്നവർ അത് നിയമവിധേയമായ രാജ്യത്തായാലും കൊറിയക്കാർക്ക് ശിക്ഷ വിധിക്കും എന്ന് അദ്ദേഹം പറഞ്ഞു. വിനോദപരിപാടികൾക്കായി മരിജുവാനയെ നിയമമാക്കിയ ലോകത്തിലെ രണ്ടാമത്തെ രാജ്യമായി കാനഡ മാറി കഴിഞ്ഞതിന് ശേഷമാണ് ഈ മുന്നറിയിപ്പ്.
Discussion about this post