ന്യൂയോർക്ക് സിറ്റി മാരത്തോണിന് ഇടക്കാണ് ആ മനുഷ്യൻ തന്റെ കൂട്ടുകാരിയെ പ്രൊപ്പോസ് ചെയ്തത്. അതും അവൾ മാരത്തോണിൽ പങ്കെടുക്കുന്ന സമയത്ത്. പക്ഷെ വൈറലായ വിഡിയോയിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒട്ടും തൃപ്തരല്ല. കാരണം മാരത്തോണിൽ ഓടിക്കൊണ്ടിരുന്ന സ്ത്രീയെ തടഞ്ഞു നിർത്തി പ്രൊപ്പോസ് ചെയ്തു എന്നതാണ് അവരെ അസ്വസ്ഥർ ആക്കുന്നത്. പ്രൊപോസലിന് എസ് എന്ന് ഉത്തരം നൽകിയതിന് ശേഷം അവൾ വീണ്ടും ഓടാൻ ആരംഭിച്ചു. എന്തുകൊണ്ട് അവൾ ഓടി തീരുന്നത് വരെ അയാൾ കാത്തിരുന്നില്ല എന്നാണ് ആളുകൾ ചോദിക്കുന്നത്.
https://twitter.com/CBSEveningNews/status/1059556703530819584
ഡെന്നിസ് ഗാൽവിൻ, തന്റെ കൂട്ടുകാരിയായ കൈറ്റ്ലിൻ കുർറാണിനെ ആണ് ഓട്ടം അവസാനിക്കാൻ കുറച്ചു ദൂരങ്ങൾ മാത്രം ഉള്ളപ്പോൾ പ്രൊപ്പോസ് ചെയ്തത്. ആ ദിവസം അവസാനിച്ചപ്പോൾ കഴുത്തിൽ ഒരു മെഡലും കയ്യിൽ ഒരു മോതിരവും ആയി അവൾ തിളങ്ങി എന്ന് മാധ്യമങ്ങൾ എഴുതി. ചിലർ ഇതിനെ മനോഹരമായ ഒരു നിമിഷം എന്ന് വിളിച്ചപ്പോൾ മറ്റു ചിലർക്ക് ഇത് ശരിക്കും ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നായി മാറി.
Discussion about this post