10 കിലോമീറ്റർ മാരത്തണിൽ ഓടുന്നത് തന്നെ വലിയ കാര്യമാണ്. ഫൈനൽ ലൈനിലെത്തുമ്പോൾ ഉള്ള നൃത്തം വളരെ സാധാരണവുമാണ്. പക്ഷെ പൂനെ ഹാഫ് മാരത്തണിൽ പങ്കെടുത്തവർക്ക് ഫൈനൽ ലൈനിൽ എത്തിയ മനുഷ്യന്റെ നൃത്തം തികച്ചും പ്രചോദനം നൽകുന്ന ഒരു കാര്യമാണ്. വൈറൽ ആയ വീഡിയോയിൽ വികലാംഗൻ ആയ ഒരു മനുഷ്യൻ നൃത്തം ചെയ്യുന്നത് കാണാൻ സാധിക്കും. അദ്ദേഹത്തിന്റെ ഈ ആവേശം ബാക്കി ഉള്ളവരെ ശരിക്കും വികാരഭരിതർ ആക്കി മാറ്റി.
ഒരു നീല ജേഴ്സിയിലെ തിരിച്ചറിയപ്പെടാത്ത ഒഎസ് കാലില്ലാത്ത മനുഷ്യൻ സായ്‌രാത്ത് എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്നതാണ് വീഡിയോയിൽ. പൂനെ റോഡ് റണ്ണേഴ്സ് ഗ്രൂപ്പുമായി സഹകരിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, റീജിയണൽ ഔട്ട്റീച്ച് ബ്യൂറോ സംഘടിപ്പിച്ച പരിപാടിയിൽ ആണ് ഇത് നടന്നത്.
21കെ , 10കെ , 6കെ എന്നീ മൂന്നു വിഭാഗങ്ങളിലായി ആണ് മാരത്തോൺ നടന്നത് സ്വച്ഛ് ഭാരത് അഭിയാനുമായുള്ള പ്രത്യേക സന്ദേശത്തോടെ 2500 ത്തോളംഓട്ടക്കാർ പങ്കുചേർന്നു.
Discussion about this post