അഭിഷേക്ക് ബച്ചൻ, താപ്‍സി പന്നു, വിക്കി കൗശൽ എന്നിവർ പ്രാധാനവേഷത്തിലെത്തുന്ന അനുരാഗ് കശ്യപ് ചിത്രമാണ് മൻമർസിയാൻ. ഒരു ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. അനുരാഗ് കശ്യപ് ആദ്യമായി ഒരുക്കുന്ന പ്രണയചിത്രം ഇന്ത്യയിൽ കണ്ടു വരുന്ന പ്രണയചിത്രങ്ങൾ ഒതുങ്ങി നിൽക്കുന്ന ചട്ടക്കൂടുകൾ തകർക്കുമെന്നാണ് കരുതുന്നത്.
ചിത്രത്തിലെ ഏറ്റവും പുതിയ പ്രണയഗാനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. അഭിഷേകും താപ്‍സിയുമാണ് ഗാന രംഗത്തിൽ. അമിത് ത്രിവേദി ആണ് സംഗീതം നൽകുന്നത്. ഇതിനു മുൻപിറങ്ങിയ ഗാനങ്ങൾ എല്ലാം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.
Discussion about this post