സംഗീതത്തെ അതികം സ്നേഹിക്കത്തവരെ പോലും തന്റെ മാന്ത്രിക വയലിൻ കൊണ്ട് ആരാധകർ ആക്കി മാറ്റിയ നമ്മുടെ എല്ലാം അഭിമാനം ആയിരുന്ന ബാല ഭാസ്കർ ഇന്ന് ഈ ലോകത്തെ വിട്ടു പിരിഞ്ഞു. കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു ആക്‌സിഡന്റിൽ ചിക്ലിസയിൽ കഴിയുകയായിരുന്നു അദ്ദേഹം. അപകടത്തിൽ ബാലുവിന്റെ മകൾ മരിച്ചിരുന്നു. ഭാര്യ ഇപ്പോഴും ആശുപത്രിയിൽ ആണ്. ബാലഭാസ്‌കര്‍ വിടവാങ്ങിയപ്പോള്‍ അനുശോചനവുമായി പ്രമുഖരും സാധാരക്കാരുമെല്ലാം രംഗത്തെത്തി.
https://www.facebook.com/ragamanjari/videos/280316069251252/
ബാലഭാസ്‌ക്കറിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് ഗായിക മഞ്ജരിയും. മയ്യണിക്കണ്ണില്‍ എന്ന ഗാനവും മഞ്ജരി ആലപിച്ചു. ബാല ഭാസ്‌കര്‍ സംഗീതസംവിധാനം ചെയ്ത മോക്ഷം. അവിടെ നിന്നാണ് എന്റെയും സംഗീത ജീവിതം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സംഗീതത്തില്‍ നിരവധി ഗാനങ്ങള്‍ എനിക്ക് പാടാന്‍ സാധിച്ചിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ അദ്ദേഹത്തിന്റെ സംഗീതം ഞാന്‍ എന്നും ആസ്വദിച്ചിട്ടേ ഉള്ളൂ. ഇന്ന് ബാലുചേട്ടന്‍ നമ്മോടൊപ്പമില്ല. അദ്ദേഹം വിടപറയുമ്പോൾ അദ്ദേഹത്തിന്റെ ആ ഗാനം തന്നെ, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ട്, ഈശ്വരന്‍ അദ്ദേഹത്തിന് മോക്ഷം നല്‍കട്ടെയെന്ന് പ്രാര്‍ഥിച്ചുകൊണ്ട് സമര്‍പ്പിക്കുന്നു. .
Discussion about this post