കങ്കണ രണാവത് ഝാൻസി റാണിയായി അഭിനയിക്കുന്ന മണികർനികയുടെ ആദ്യ ടീസർ പുറത്തിറങ്ങി. തെലുങ്കിൽ വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്ത പ്രശസ്തനായ കൃഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇന്ത്യയുടെ ധീര വനിതയാണ് ഝാൻസി റാണി എന്ന മണികർനിക. ചിത്രത്തിന്റെ ടീസറിന് വമ്പൻ വരവേൽപ്പ് ആണ് ലഭിക്കുന്നത്.
അമിതാഭ് ബച്ചന്റെ ശബ്ദത്തിൽ ആണ് റ്റീസർ ആരംഭിക്കുന്നത്. രാജമൗലിയുടെ പിതാവും ബാഹുബലി സീരീസ്, മെർസൽ, മഗധീര, ബജ്‌രംഗി ഭായിജാൻ എന്നി ചിത്രങ്ങൾക്ക് കഥയും രചിച്ച കെ വി വിജയേന്ദ്രപ്രസാദ് ആണ് ഈ ചിത്രത്തിനും തൂലിക ചലിപ്പിക്കുന്നത്. ശങ്കർ ഇഹ്‌സാൻ ലോയ് ആണ് സംഗീതം നിർവഹിക്കുന്നത്. നേരത്തെ കങ്കണയോട് പിണങ്ങി സോനു സൂദ് എന്ന നടൻ ചിത്രത്തിൽ നിന്നും പിന്മാറിയതായും വാർത്തകൾ വന്നിരുന്നു. എന്തായാലും ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി.
Discussion about this post