കുഞ്ചാക്കോ ബോബനെ നായകനാക്കി സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യും മംഗല്യം തന്തുനാനേയുടെ ട്രൈലെർ പുറത്തിറങ്ങി. ടോവിനോ തോമസ് ആണ് ട്രൈലെർ പുറത്ത് വിട്ടത്. വിവാഹത്തിനായി ഗള്‍ഫില്‍ നിന്നും കേരളത്തിലെത്തുന്ന റോയി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
https://www.youtube.com/watch?v=A1olEn93JJY
ക്രിസ്ത്യന്‍ ക്‌നാനായ വിഭാഗത്തിന്റെ സാമൂഹിക പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ ചാക്കോച്ചന്റെ ഭാര്യയായി നിമിഷ സജയൻ ആണ് അഭിനയിക്കുന്നത്. സെപ്റ്റംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.
ടോണി മഠത്തിൽ ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഹരീഷ് കണാരന്‍, വിജയരാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, അശോകന്‍ , കൊച്ചുപ്രേമന്‍, ഗായത്രി എന്നിവരും പ്രധാന താരങ്ങളാണ്. ചാക്കോച്ചന്റെ ‘അമ്മ വേഷത്തിൽ ശാന്തികൃഷ്ണയും ഒന്നിക്കുന്നു. കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രവും ആണിത്.
Discussion about this post