ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മന്ദാരം. ആസിഫ് അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെ പോകുന്ന ചിത്രം ഒരു പ്രണയചിത്രം ആണ്. ചിത്രത്തിന്റെ ആദ്യ ട്രൈലെർ പുറത്തിറങ്ങി. ആസിഫ് അലിക്ക് പുറമെ അനാർക്കലി, അർജുൻ അശോകൻ, ഗ്രിഗറി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.
ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ കോളേജ് കാലം മുതൽ തന്റെ മധ്യവയസ് വരെയുള്ള ഗെറ്റപ്പിൽ ആണ് ആസിഫ് എത്തുന്നത്. ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ തന്നെ കഥാപാത്രത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ പുറത്തുവന്നിട്ടുണ്ട്
Discussion about this post