ആസിഫ് അലിയെ നായകനാക്കി നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്ത ചിത്രം ആണ് മന്ദാരം. അനാർക്കലി മരക്കാർ ആണ് ചിത്രത്തിലെ നായികാ. ചിത്രം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തു വന്നിരിക്കുകയാണ്. ആസിഫ് അലിയും അനാർക്കലിയും ആണ് ഗാനരംഗത്തിൽ ഉള്ളത്.
വിനായക് ശശികുമാര്‍, പീയുഷ് കപൂര്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് മുജീബ് മജീദാണ്. ശക്തിശ്രീ ഗോപാലൻ, ബാലു തങ്കച്ചൻ എന്നിവർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ആസിഫ് അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെ പോകുന്ന ചിത്രം ഒരു പ്രണയചിത്രം ആണ്. അർജുൻ അശോകൻ, ഗ്രിഗറി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.
ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രത്തില്‍ കോളേജ് കാലം മുതൽ തന്റെ മധ്യവയസ് വരെയുള്ള ഗെറ്റപ്പിൽ ആണ് ആസിഫ് എത്തുന്നത്. ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍, അർജുൻ അശോകൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Discussion about this post