നമ്മൾ സ്ഥിരം കേൾക്കുന്ന വാചകം ആണ് ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നത്. ഒരു കാര്യം ആദ്യവട്ടം നടന്നില്ലെങ്കിൽ അത് മൂന്നാം ശ്രമത്തിൽ നടക്കും എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷെ അമേരിക്കയിലെ ഒരു മനുഷ്യൻ പക്ഷെ ഇതെല്ലം തിരുത്തി കുറിച്ചിരിക്കുകയാണ്. അതും ഒരു ലോട്ടറി വിജയത്തിലൂടെ.
ന്യൂജേഴ്സിയിലെ എഡ്ജിവാറ്ററിൽ നിന്നുള്ള റോബർട്ട് സ്റ്റ്യൂവാർട്ട്, സ്വന്തമാക്കിയത് 36 കോടി രൂപയാണ്. അതും 3 ലോട്ടറികൾ ഒരുമിച്ച് വിജയിച്ച്. ന്യൂ ജേഴ്സിയിൽ നിന്നുള്ള മനുഷ്യൻ ഒന്നിലും പിഴച്ചതും ഇല്ല. മൂന്നു വട്ടം വിജയിക്കുകയും ചെയ്തു.
ആഗസ്ത് മാസത്തിൽ ഒരു സ്ക്രാച്ച് ലോട്ടറി ഗെയിമിൽ റോബർട്ട് ജാക്ക്പോട്ട് നേടിയിരുന്നു. എന്നാൽ റിട്ടയേഡ് യൂണിയൻ പൈലെ ഡ്രൈവർ ഇതുകൊണ്ട് തൃപ്തൻ അല്ലാത്തതിനാൽ രണ്ട് ടിക്കറ്റുകൾ വാങ്ങിയിരുന്നു. എല്ലാവരെയും ഞെട്ടിചു കൊണ്ട് അയാൾക്ക് മൂന്ന് ലോട്ടറിയും അടിച്ചു, അതും 24 മണിക്കൂർ സമയത്തിനുള്ളിൽ.
Discussion about this post