ഞാൻ യേശുവിനെ സ്നേഹിക്കുന്നു എന്ന തൊപ്പി വച്ചു നടന്ന ഒരു യുവാവിനെ വിർജീനിയ പോലീസ് തിരയുകയാണ്. തൊപ്പി വച്ചതിനല്ല പോലീസ് അന്വേഷിക്കുന്നത്, ഓരോ പള്ളിയിലും കയറി ബൈബിൾ വലിച്ചു കീറി കളഞ്ഞതിനാണ് അയാളെ പോലീസ് അന്വേഷിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്.
അയൺ ബ്രിഡ്ജ് പള്ളിയിലെ നിരീക്ഷണ ക്യാമറയിൽ ചൊവ്വാഴ്ച അജ്ഞാതനായ മനുഷ്യൻറെ ചെയ്തികൾ പതിഞ്ഞിരുന്നു. ഈ നിരീക്ഷണ ഫോട്ടോകളിൽ കാണുന്ന ആൾ ബൈബിളുകൾ വലിച്ചുകീറി, ഒരു ഇന്റീരിയർ വിൻഡോ തകർത്തു, ചായം പൂശിയ മതിൽ പൊളിച്ചു. ഈ സംഭവം റാൻഡം ആണെന്ന് തോന്നുന്നില്ല, “പോലീസ് പറഞ്ഞു.
https://www.facebook.com/ccpdva/posts/943168429211173
ഒരു കറുത്ത ജാക്കറ്റ്, ഇളംനിറമുള്ള ജീൻസ്, കറുത്ത നിറമുള്ള ഷൂ, കറുത്ത തൊപ്പി എന്നിവയാണ് അദ്ദേഹം ധരിച്ചിരുന്നത്. ചെസ്റ്റർഫീൽഡ് കൗണ്ടി പൊലീസാണ് ഈ സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്.
Discussion about this post