ചൈനയിലെ നിൻക്സിയ പ്രവിശ്യയിലെ ഒരു മനുഷ്യൻ അപകടത്തിൽ പെട്ട് തളർന്നപ്പോൾ അയാളുടെ ഭാര്യ അയാളെയും മകളെയും ഉപേക്ഷിച്ചു പോവുകയായിരുന്നു. സ്കൂളും മറ്റ് വീട്ടുജോലികൾക്കുമിടയിൽ ജിയാ ജിയ എന്ന പെൺകുട്ടി തന്റെ പിതാവിനെയും ശുശ്രുഷിക്കുന്നു.
രാവിലെ 6 മണിക്ക് ഉണർന്ന് ജിയ തന്റെ പിതാവിനെ അരമണിക്കൂറോളം ശരീരം മസാജ് ചെയ്തു നൽകുന്നു. അതിനു ശേഷം കുളിച്ച് റെഡി ആയി അവൾ സ്‌കൂളിലേക്ക് പോകും. വീട്ടിൽ എത്തിയ ശേഷം ജിയ അച്ഛന് ഭക്ഷണം നൽകുകയും അയാളെ വീടിനു ചുറ്റും കൊണ്ട് പോവുകയും ചെയ്യുന്നു.
അവൾ സ്കൂളിൽ ആയിരിക്കുമ്പോൾ അവളുടെ മുത്തശ്ശനും മുത്തശിയും ആണ് അച്ഛന്റെ കാര്യം നോക്കുന്നത്. ഒരുപാട് കാര്യങ്ങൾ അവളുടെ ചുമലിൽ ആണെങ്കിൽ അവളുടെ അച്ഛനെ പരിചരിക്കുന്നതിൽ അവൾക്ക് യാതൊരു വിഷമവും ഇല്ല.” അച്ഛനെ നോക്കുമ്പോൾ എനിക്ക് യാതൊരു തളർച്ചയും അനുഭവപ്പെടുന്നില്ല.” അവൾ പറയുന്നു.
Discussion about this post