മാലിഗോയിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ 102കാരിയായ മാൻ കൗർ ആണ് ഇപ്പോൾ ഇന്ത്യയിലെ താരം. പ്രായം എന്നത് വെറും അക്കങ്ങൾ ആണെന്ന് തെളിയിക്കുകയാണ് പഞ്ചാബിൽ നിന്നുമുള്ള 102 വയസ്സായ ഈ യുവതി. 100 – 104 വയസുള്ളവരുടെ 200 മീറ്റർ വിഭാഗത്തിലാണ് കൗർ സ്വർണം നേടിയത്. 93 ആം വയസിൽ ആണ് ഈ മേഖലയിൽ കൗർ തന്റെ കരിയർ ആരംഭിച്ചത്. 78 വയസ്സുള്ള മകൻ ഗുരുദേവിയാണ് ഈ മേഖലയിലേക്ക് ഇറങ്ങാൻ കൗറിനെ പ്രോത്സാഹിപ്പിച്ചത്.
കൗറിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്ന് മക്കൾ പറഞ്ഞു. ആദ്യമായി ഓടിയപ്പോൾ ഒരു മിനിറ്റിൽ 100 മീറ്റർ കൗർ പൂർത്തിയാക്കി എന്ന് മക്കൾ പറയുന്നു. കൗറിന്റെ വിജയം സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ്.
ഇത് ആദ്യമായിട്ടല്ല കൗർ മെഡൽ നേടുന്നത്. കഴിഞ്ഞ വർഷം കൗർ ലോക മാസ്റ്റേഴ്സ് ഗെയിംസിൽ 100 മീറ്റർ സ്വർണവും നേടിയിരുന്നു.
Discussion about this post