കാനഡയിലെ ഒരു മനുഷ്യൻ ടൊറന്റോ നഗരത്തിലെ റിപ്ലേയുടെ അക്വേറിയത്തിൽ ഒരു വലിയ കുഴപ്പമുയർത്തി. തന്റെ വസ്ത്രങ്ങൾ എടുത്തുമാറ്റി, സ്രാവുകൾ അടങ്ങുന്ന ഒരു ടാങ്കിലേക്ക് ചാടി. അക്വേറിയത്തിൽ രാത്രിയിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സോഷ്യൽ മീഡിയയിൽ വൈറൽ ആയ സംഭവത്തിന്റെ ഒരു വീഡിയോയിൽ , നഗ്നനായ മനുഷ്യൻ ടാങ്കിൽ നീന്തുന്നത് കാണാൻ സാധിക്കും. ഡാർജിയസ് ലഗൂൺ എന്ന പേരിലുള്ള ടാങ്കാണ് ഇത്. 2.9 മില്യൺ ലിറ്റർ വെള്ളമാണ് ടാങ്കിൽ ഉള്ളത്. നിരവധി സമുദ്രജീവികൾകൊപ്പം 17 സ്രാവുകളും അതിനടിയിൽ ഉണ്ട്.
ഡേവിഡ് വീവേർ എന്ന 37 വയസുകാരൻ ആണ് ഇത് ചെയ്തത്. മറ്റൊരു കേസിലും പോലീസ് ഇയാളെ തിരയുകയായിരുന്നു.
Discussion about this post