റഷ്യയില്‍ നിന്നുള്ള ഒരാള്‍ ആപ്പിള്‍ സ്റ്റോറില്‍ ഐ ഫോണ്‍ 10 എസ് വാങ്ങന്‍ പോയാതാണ് ഇപ്പോള്‍ സംസാര വിഷയം. കാരണം എന്തെന്നല്ലെ. അയാള്‍ പോയത് ഒരു ഡെബിറ്റ് കാര്‍ഡോ, കൈ നിറയെ നോട്ടുകെട്ടുകളും കൊണ്ടല്ല മറിച്ച് ഒരു ബാത്ത്ടബ്ബ് നിറയെ ചില്ലറ പൈസയുമാണ്.
ഒരു ഫേസ്ബുക്ക് ഉപയോക്താവാണ് ബാത്ത്ടബ്ബ് നിറയെ ചില്ലറയുമായി ഇരിക്കുന്ന മനുഷ്യന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്തത്. ചുറ്റു ആളുകള്‍ ക്യാമറയുമായി നിന്ന് ഫോട്ടോ എടുക്കുന്നതും കാണാന്‍ സധിക്കും. ഷോപ്പിലെ ഒരു ജോലിക്കാരന്‍ വളരെ ക്ഷമയോടെ ചില്ലറ എണ്ണുന്നതും കാണാന്‍ കഴിയും. ബാത്ത്ടബ്ബിലെ ചില്ലറകള്‍ ഐ ഫോണ്‍ വാങ്ങാന്‍ തികയുന്നതായിരുന്നു.
https://www.instagram.com/p/BqJJscnHgA5/
Discussion about this post