മധ്യ ചൈനയിലെ വൻഷെങ് ഓർഡോവിഷ്യൻ തീം പാർക്ക് വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. ഉയർന്ന വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന പാർക്കിന്റെ മുഖ്യ ആകർഷണമാണ് 500 അടി ഉയരത്തിലുള്ള ഗ്യാപ് ബ്രിഡ്ജ്. ഈ ബ്രിഡ്ജിലൂടെ പോകുന്ന ഒരാളുടെ സേഫ്റ്റി ബെൽറ്റ് ഊരിപ്പോകുന്ന പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഒക്കെ വൈറൽ ആയിരുന്നു. ഈ സുരക്ഷാ കാരണത്താൽ പാർക്ക് അധികൃതർ അടച്ചിരിക്കുകയാണ്.
ഗ്യാപ്പ് ബ്രിഡ്ജിലൂടെ ചാടി ചാടി പോകുന്ന ഒരു വിനോദസഞ്ചാരി ആണ് വീഡിയോയിൽ ഉള്ളത്. പാലം അവസാനിച്ചു തിരിഞ്ഞു നോക്കിയപ്പോൾ ആണ് അയാളുമായി ഘടിപ്പിച്ചിരുന്ന സേഫ്റ്റി ബെൽറ്റ് ഊരിപ്പോയത് അയാൾ തിരിച്ചറിഞ്ഞത്. ചൈനീസ് സോഷ്യൽ മീഡിയയിൽ വീഡിയോ കണ്ടതിനുശേഷം നിരവധി ആളുകൾ അസ്വസ്ഥരായിരുന്നു.
ചൈനീസ് ലോക്കൽ ഗവണ്മെന്റ് നടത്തിയ അന്വേഷണത്തിൽ അന്ന് ജോലിക്ക് ഉണ്ടായിരുന്ന തൊഴിലാളി സേഫ്റ്റി ബെൽറ്റ് നേരെ ഇടാൻ മറന്നു പോയതാണ് കാരണം. തലനാരി ഇഴക്കാണ് ഒരു വൻ അപകടം ഒഴിവായത്.
Discussion about this post