ഒരു ദിവസം കണ്ട പരസ്പരം അടുത്ത പെൺകുട്ടി തനിക്ക് നൽകിയ നമ്പർ തെറ്റാണു എന്ന് മനസിലാക്കിയ യുവാവ് ചെയ്ത കാര്യം അറിഞ്ഞാൽ ഞെട്ടും. താൻ കണ്ടുമുട്ടിയ നിക്കോളെ എന്ന പെൺകുട്ടിയെ കണ്ടെത്താൻ അയാൾ കാൽഗറി യൂണിവേഴ്സിറ്റിയിലെ 246 നിക്കോളെകൾക്ക് ആണ് ഇമെയിൽ ചെയ്തത്. താൻ മെയിൽ വഴി ബന്ധപ്പെട്ട ഒരുപാട് പേർ ഇയാൾക്കൊപ്പം നല്ല സൗഹൃദത്തിൽ ആവുകയും ചെയ്തു.
കാർലോസ് സെറ്റിനെ എന്ന യുവാവാണ് താൻ കണ്ടുമുട്ടിയ നിക്കോളക്ക് വേണ്ടി ഇങ്ങനെ ഒരു പണി ചെയ്തത്. ഇപ്പോൾ ഒരു നിക്കോളെ നെറ്റവർക്ക് തന്നെ ഉണ്ടെന്ന് നിക്കോളെമാരിൽ ഒരാൾ പറയുന്നു. “ഇന്നലെ രാത്രി നിങ്ങളെ കണ്ടിരുന്നു, പക്ഷെ നൽകിയത് തെറ്റായ നമ്പർ ആണ്” എന്നായിരുന്നു കാർലോസിന്റെ മെസ്സേജ്.
അതെസമയം മറ്റു നിക്കോളമാർ ചേർന്ന് ഒരു ഫേസ്ബുക്ക് പേജ് തന്നെ രൂപീകരിച്ചു. നിക്കോളെ ഫ്രം ലിസ്റ് നൈറ്റ് എന്നാണ് പേജിന്റെ പേര്. അവസാനം കാർലോസ് അന്വേഷിച്ച നിക്കോളെ ഇതറിയുകയും വീണ്ടും അയാൾക്കൊപ്പം കോഫി കുടിക്കാൻ തയ്യാർ ആണെന്നും അറിയിച്ചു.
Discussion about this post