മരിച്ച് ശവസംസ്കാരം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോൾ തിരിച്ചെത്തിയ അമ്മാവനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു കുടുംബം. കസാക്കിസ്താനിലെ തോമറി ഗ്രാമത്തിൽ നിന്നുള്ള 63 കാരനായ അഗലി സുപോഗ്യീനെ ജൂലൈ 9 ന് കാണാതായതായി റിപ്പോർട്ടുണ്ട്. അദ്ദേഹത്തിന്റെ വസതിയോട് ചേർന്ന് ഒരു അഴുകിയ മൃതദേഹം കണ്ടപ്പോൾ അത് അയാളുടെ ആണെന്ന് കരുതി സംസ്കരിക്കുകയും ചെയ്തു.
കിട്ടിയ ശരീരം ഇയാളുമായി ഉണ്ടായിരുന്ന സാമ്യത 99% ആയിരുന്നു. ഒരു വസ്തുവിന്റെ യഥാർത്ഥ സ്വത്വം പരിശോധിക്കാൻ ടെസ്റ്റ് നൽകുന്ന ഏറ്റവും ഉയർന്ന ശതമാനം ആണ് ഇതെന്ന് വിദഗ്ധർ പറയുന്നു.പരിശോധനയ്ക്ക് ശേഷം അമ്മാവൻ മരിച്ചുവെന്നും മരണ സർട്ടിഫിക്കറ്റ് ബന്ധുക്കൾ ഏറ്റുവാങ്ങുകയും ചെയ്തു.
എന്നാൽ രണ്ടുമാസങ്ങൾക്ക് ശേഷം അയാൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ശരിക്കും ഞെട്ടി.
Discussion about this post