യുകെയിൽ ഒരു ടാറ്റൂ അടിക്കുന്നത് പലചരക്ക് വാങ്ങുന്നത് പോലെ എളുപ്പമാണ്. 25 നും 39 നും ഇടയിൽ പ്രായമുള്ള ബ്രിട്ടീഷുകാരരിൽ ഏതാണ്ട് 30% പേരും കുറഞ്ഞത് ഒരു ടാറ്റൂ എങ്കിലും ദേഹത്ത് അടിച്ചിരിക്കും. എന്നാല് മറ്റു ചില വിരുതന്മാർ ഉണ്ട്. എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നവർ. അതിൽ ഒരാൾ ആണ് ക്രിസ് ഡാലസിൽ.
28,000 പൗണ്ട് ചിലവാക്കിയാണ് അദ്ദേഹം ശരീരം മുഴുവൻ ടാറ്റൂ ചെയ്തത്. മുഖത്തെ പോലും അദ്ദേഹം വെറുതെ വിട്ടില്ല. പക്ഷെ ഇതുകൊണ്ടൊന്നും നിർത്താൻ ഈ 33 കാരന് ചിന്തയില്ല. തന്റെ ശരീരത്തു ഇനിയും ടാറ്റൂകൾ ചെയ്യണം എന്നാണ് അദ്ദേഹം പറയുന്നത്.
ഒരു ഷെഫ് ആയി ജോലി ചെയ്യുന്ന ക്രിസ് 16 ആം വയസിൽ ആണ് ആദ്യ ടാറ്റൂ ചെയ്തത്. ഇപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിൽ 600 ടാറ്റൂകൾ ഉണ്ട്. തന്റെ ശരീരം മുഴുവൻ ടാറ്റൂകളാൽ നിറയണം എന്നതാണ് അയാളുടെ ആഗ്രഹം.
Discussion about this post