ഒരു നെതര്‍ലാന്‍ഡ് താമസക്കാരനും മോട്ടിവേഷണല്‍ സ്പീക്കറുമായ എമില്‍ റാറ്റല്ബാന്ഡ് കരുതുന്നത് അയാള്‍ക്ക് 49 വയസായി എന്നാണ്, പക്ഷേ നിയമം അതിന് അനുവദിച്ച് കൊടുക്കുന്നില്ല, കാരണം അയാള്‍ക്ക് നിയമപരമായി 69 വയസ്സാണ്. തനിക്ക് 20 വയസ് കുറച്ച് നല്‍കണമെന്ന അദ്ദേഹത്തിന്റെ ഹര്‍ജി ലോകപ്രശസ്തി നേടിയിരുന്നു. ഒരാള്‍ക്ക് പേരും ജോന്ഡറും മാറാമെങ്കില്‍ എന്തുകൊണ്ട് വയസ് മാറിക്കൂടാ എന്നദ്ദേഹം ചോദിക്കുന്നു.
പക്ഷേ അദ്ദേഹത്തിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അദ്ദേഹത്തിന് 20 വയസ്സ് കുറഞ്ഞ് ജീവിക്കുന്നതില്‍ ഒരു തടസ്സവുമില്ലെന്നും പക്ഷേ നിയമപരമായ രജിസ്റ്ററില്‍ നിന്നും 20 വര്‍ഷം വെട്ടി കുറയ്ക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.
Discussion about this post