മമ്മൂട്ടിയുടെ വേഷപ്പകർച്ചകൾ എന്നും മലയാള സിനിമയിൽ ചർച്ചാവിഷയമാണ്. വ്യത്യസ്തമായ ലുക്കിലും ഗെറ്റപ്പിലും എത്തി ആരാധകരെ എന്നും അമ്പരപ്പിക്കുകയും ആവേശത്തിലാഴ്ത്തുകയും ചെയ്യുന്ന പതിവ് പുതിയ സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററിലൂടെ നിലനിർത്തിയിരിക്കുകയാണ് ഈ താരരാജാവ്.
മമ്മൂട്ടിയുടെ പുതിയ സിനിമയായ ദി പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സോഷ്യൽമീഡിയ തരംഗമാണ്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകർക്കായി പങ്കുവെച്ചത്. പള്ളിക്കു സമീപം ഒരു കുരിശിനുമുന്നിൽ വൈദിക വേഷം അണിഞ്ഞുകൊണ്ട് പുസ്തകം വായിച്ചിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം ആരാധകർ ആഘോഷമാക്കി കഴിഞ്ഞു.
മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിയുടെ നായികയാകുന്നു എന്ന പ്രതേകതയും ചിത്രത്തിനുണ്ട്. ഒരു ക്രൈം ത്രില്ലെർ ആയ ചിത്രത്തിന്റെ തിരക്കഥ ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍ ബാബു എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.
Discussion about this post