ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും പാക് ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനും ഇന്നലെയാണ് ഒരു ആൺകുഞ്ഞ് പിറന്ന കാര്യം അവർ പുറത്തു വിട്ടത്. ബേബി മിർസ മാലിക് എത്തിച്ചേർന്നുവെന്ന് ആരാധകർക്ക് അറിയാൻ വേണ്ടി സന്തോഷവാനായ അച്ഛൻ ആണ് വാർത്ത പുറത്തു വിട്ടത്. നവജാതശിശുവും അമ്മയും നന്നായി ഇരിക്കുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
Excited to announce: Its a boy, and my girl is doing great and keeping strong as usual #Alhumdulilah. Thank you for the wishes and Duas, we are humbled 🙏🏼 #BabyMirzaMalik 👼🏼
— Shoaib Malik 🇵🇰 (@realshoaibmalik) October 30, 2018
മിർസയുടെ അടുത്ത സുഹൃത്തുവും ബോളിവുഡ് സംവിധായകനുമായ ഫറാ ഖാൻ വാർത്ത അറിഞ്ഞതിൽ തന്റെ സന്തോഷം രേഖപ്പെടുത്തി. സാനിയയുടെയും മാലിക്കിന്റെയും ആരാധകർ ആവേശത്തിൽ ആണ്. കായിക കുടുംബത്തിൽ എത്തിയ പുതിയ അതിഥി ആണ് ഇപ്പോൾ ട്വിറ്ററിൽ ചർച്ച വിഷയം.ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന അംബാസിഡർ എന്ന നിലയിൽ കുഞ്ഞിനെ എല്ലാവരും സ്നേഹിക്കുകയും ചെയ്തു.
https://www.instagram.com/p/BpifBBdgUTg/?taken-by=farahkhankunder
ഇതിനൊപ്പം തന്നെ ഒരുപാട് രസകരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്. കുട്ടിക്ക് എന്ത് പേരിടും അവൻ ഏതു സ്പോർട്സ് മേഖലയിൽ ആയിരിക്കും ശ്രദ്ധ കേന്ദ്രികരിക്കുക എന്നൊക്കെ ആണ് രസകരമായ ചോദ്യങ്ങൾ.
Discussion about this post