ജന്റിൽമാൻസ് ഗെയിം ആണ് ക്രിക്കറ്റ് എന്ന് പറയപ്പെടുന്നത്. അതിനു തെളിവായി പല തരത്തിലുള്ള സംഭവങ്ങളും നമ്മൾ കണ്ടിട്ടുമുണ്ട്. അതുപോലെ ചില മനോഹര ദൃശ്യങ്ങൾ ഇത്തവണത്തെ ഏഷ്യ കപ്പിലും കാണാൻ സാധിച്ചു. ടൂർണമെന്റിലെ കറുത്ത കുതിരകൾ ആണ് അഫ്ഗാനിസ്ഥാൻ. പാകിസ്താനെയും ബംഗ്ലാദേശിനെയും അവർ വിറപ്പിച്ചു. പക്ഷെ പരിചയസമ്പന്നത ഒരു കുറവ് ആയതിനാൽ അവർക്ക് വിജയത്തിലെത്താൻ കഴിഞ്ഞില്ല.
പാകിസ്താനുമായി കഴിഞ്ഞ മത്സരത്തിൽ അവർ പരാജയപ്പെട്ടിരുന്നു. പരാജയത്തിന് ശേഷം നിലത്തിരുന്നു കരഞ്ഞ അഫ്ഗാൻ കളിക്കാരനെ ആശ്വസിപ്പിക്കുന്ന പാകിസ്ഥാൻ മുതിർന്ന താരം ഷൊയബ് മാലിക്കിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.
https://twitter.com/Kallerz37/status/1043228039159730177
258 റൺസ് പിന്തുടർന്ന പാകിസ്ഥാൻ 3 ബോൾ ബാക്കി നിൽക്കെയാണ് വിജയം കണ്ടത്. ഷൊയബ് മാലിക്ക് ആണ് കളി വിജയത്തിലേക്ക് എത്തിച്ചത്. അവസാന ഓവറിൽ അഫ്ഗാന്റെ ആലമിനെ രണ്ടു ബൗണ്ടറികൾ പായിച്ചാണ് മാലിക്ക് വിജയം കൊയ്തത്. പക്ഷെ ഇതിനു ശേഷം അലാം പൊട്ടിക്കരയുകയായിരുന്നു. ഇത് കണ്ട മാലിക്ക് അയാളുടെ അടുത്തെത്തി അലാമിനെ ആശ്വസിപ്പിക്കുകയായിരുന്നു.
Discussion about this post