ചൈനയിലെ ഒരു കെട്ടിടം പുരുഷ ലിംഗവുമായി സാമ്യം ഉണ്ടെന്ന പേരിലാണ് ഇപ്പോൾ ട്രോളുകളിൽ നിറയുന്നത്. തെക്ക് കിഴക്കൻ ചൈനയിലെ ഗുവാങ്ക്സിയിൽ സ്ഥിതിചെയ്യുന്ന ഗുവാങ്ക്സി ന്യൂ മീഡിയ സെന്റർ ഏതാണ്ട് രണ്ട് വർഷമെടുത്തു പണി തീർത്തത് ആണ്. പക്ഷെ ഈ നിർമാണത്തെ എതിർക്കാൻ ആളുകൾക്ക് അധിക സമയം ഒന്നും വേണ്ടി വന്നില്ല.
ചൈനയിലെ ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കെട്ടിടത്തിന്റെ ഒരു വീഡിയോ എഡിറ്റുചെയ്തതും ഇപ്പോൾ തരംഗം ആവുകയാണ്. കെട്ടിടത്തിന്റെ മുകളിൽ നിന്നും കരി മരുന്ന് പ്രയോഗം ഉണ്ടാകുന്നതാണ് വീഡിയോ. ചൈനയിലെ ഒരു ജനപ്രിയ വീഡിയോ പങ്കിടൽ പ്ലാറ്റ്ഫോമായ ഡൂയിനിൽ വീഡിയോ പങ്കു വയ്ക്കപ്പെടുകയും ചെയ്തു. ഈ വീഡിയോ വൈറലാകാൻ അധിക സമയം വേണ്ടി വന്നില്ല. മീഡിയ സെന്ററിന്റെ രൂപകൽപനയെ ട്രോളി അനേകം പോസ്റ്റുകൾ ആണ് വരുന്നത്.
ഗുവാങ്സി ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ടെലിവിഷൻ നെറ്റ്വർക്ക് കമ്പനിയിലെ ഒരു വക്താവ് ഈ വീഡിയോ വ്യാജമാണെന്ന് പറഞ്ഞിട്ടും ആളുകൾ ഈ വീഡിയോ ഷെയർ ചെയ്യുന്നത് അവസാനിപ്പിക്കുന്നില്ല.
Discussion about this post