സിനിമാലോകത്തെ നടി നടന്മാരുടെ ജീവിതം എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. അത് അവരുടെ പ്രണയം, വിവാഹം അങ്ങനെ പോകുന്നു. സിനിമാതാരങ്ങൾ വിവാഹമോചനം നേടുന്നത് പുതിയ കാര്യമല്ല. അതുപോലെ തന്നെയാണ് അവരുടെ രണ്ടാം വിവാഹവും. അങ്ങനെ രണ്ടാമതും വിവാഹം കഴിച്ച മലയാളം നടി നടൻമാർ.
മനോജ് കെ ജയൻ
സിനിമയിൽ തിളങ്ങി നിന്ന കാലത്താണ് മനോജ് കെ ജയൻ സൂപ്പർ നായിക ഉർവശിയെ വിവാഹം കഴിച്ചത്. പക്ഷെ ആ ബന്ധം 8 വർഷം മാത്രമേ നീണ്ടു നിന്നോളൂ. 2008 ൽ വിവാഹമോചനം നേടിയ മനോജ് കെ ജയൻ 2011 ൽ ആശയെ വിവാഹം കഴിച്ചു.
ഉർവശി
2008 ൽ മനോജ് കെ ജയനിൽ നിന്നും വിവാഹമോചനം നേടിയ ഉർവശി 2013 ൽ ശിവപ്രസാദിനെ വിവാഹം കഴിച്ചു.
ജഗതി ശ്രീകുമാർ
ജഗതി ആദ്യം വിവാഹം കഴിച്ചത് മല്ലിക സുകുമാരനെ ആയിരുന്നു. പക്ഷെ ആ ബന്ധം 3 വര്ഷം മാത്രമാണ് നീണ്ടു നിന്നത്. 1979 ൽ അദ്ദേഹം ശോഭയെ വിവാഹം കഴിച്ചു. മല്ലിക അന്നത്തെ സൂപ്പർതാരം സുകുമാരനെയും വിവാഹം ചെയ്തു.
ശാന്തി കൃഷ്ണ – ശ്രീനാഥ്
1984 ൽ ആണ് ശ്രീനാഥ് ശാന്തികൃഷ്ണ വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. പക്ഷെ ഒത്തുപോകാൻ കഴിയാത്തതിനാൽ 1995 ൽ ഇരുവരും വേർപിരിഞ്ഞു. അതിനു ശേഷം ശാന്തി സദാശിവൻ ബജോറിനെ വിവാഹം കഴിച്ചെങ്കിലും അതും വേർപിരിഞ്ഞു. ശ്രീനാഥ് 1999 ൽ ലതയെ വിവാഹം കഴിച്ചു.
മുകേഷ് – സരിത
1988 ലാണ് മുകേഷ് അന്നത്തെ നടി സരിതയെ വിവാഹം കഴിക്കുന്നത്. പക്ഷെ ആ ബന്ധം 2011 ൽ അവസാനിച്ചു. അതിനു ശേഷം മുകേഷ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം കഴിച്ചു.സരിതയുടെ രണ്ടാം വിവാഹമായിരുന്നു മുകേഷുമായി നടന്നത്.
ജ്യോതിർമയ്
2004 ൽ ആണ് ജ്യോതിർമയി വ്യവസായിയായ നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചത്. 2011 ൽ ആ വിവാഹം വേർപിരിഞ്ഞ ശേഷം അവർ സംവിധായകൻ അമൽ നീരദിനെ വിവാഹം കഴിച്ചു. ‘
മഞ്ജു പിള്ളയ്
സിനിമ സീരിയൽ താരം മഞ്ജു നടനായ മുകുന്ദൻ മേനോനെ ആണ് ആദ്യം വിവാഹം കഴിച്ചത്. ആ ബന്ധം വേർപിരിഞ്ഞ ശേഷം ഛായാഗ്രാഹകനായ സുജിത് വാസുദേവിനെ വിവാഹം കഴിച്ചു.
Discussion about this post