ലോകത്തിന് മുന്നില്‍ ഇന്ത്യയെ എത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് മഹാത്മ ഗാന്ധി. കാലക്രമേണ അദ്ദേഹത്തിന്റെ ഉപദേശങ്ങളും മാഹാത്മ്യവും ഇന്ത്യക്ക് മഹത്ത്വവും അംഗീകാരവും നേടി തരുന്നു. സത്യാന്വേഷണ പരീക്ഷണങ്ങിലുടെ മാഹാത്മാവായ അദ്ദേഹത്തിന്റെ 150 ാം പിറന്നാള്‍ ആയിരുന്നു ഇന്നലെ.
ധാര്മ്മികരീതികളില് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തെളിയിച്ച് മനുഷ്യനാണ് അദ്ദേഹം. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ അദ്ദേഹത്തിന് ആദരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രൂപം പ്രദര്‍ശിപ്പിച്ചു. വിദേശ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ രവീഷ് കുമാര്‍ ആണ് ഈ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.
Stunning LED display at the iconic Burj Khalifa in Dubai!
Message of Mahatma Gandhi resonates world over as more than 120 locations world over join in paying homage to Bapu on #BapuAt150. pic.twitter.com/4ZYTNaSvee
— Arindam Bagchi (@MEAIndia) October 2, 2018
ലണ്ടനിലെ ചരിത്രപരമായ പിക്ക്കഡ്ലി സര്‍ക്കസില്‍ മഹാത്മ ഗാന്ധിയുടെ സന്ദേശം ചിത്രങ്ങള്‍ക്കൊപ്പം എല്‍ഇടി സ്ക്രീനിലും കാണിച്ചിരുന്നു.
Spectacular LED display of Mahatma Gandhi's message at the historic Piccadilly Circus in #London. #BapuAt150 pic.twitter.com/qG8O1oKHV0
— Arindam Bagchi (@MEAIndia) October 2, 2018
Discussion about this post