ഒരു ഇല്ല്യൂഷനിസ്റ് അല്ലെങ്കിൽ ഒരു സ്റ്റണ്ട് ആർട്ടിസ്റ്റ് ആവുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യങ്ങളിൽ ഒന്നാണ്. പ്രേക്ഷകരെ കബളിപ്പിക്കാൻ ശ്രമിച്ച അത്തരം വ്യക്തികൾ അവരുടെ ജീവിതത്തെ അപകടപ്പെടുത്തിയ ഒരുപാട് സംഭവങ്ങൾ ഉണ്ട്. അടുത്തിടെ ഒരു മജീഷ്യന് പറ്റിയ അപകടം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
വടക്കൻ സ്പെയിനിൽ നിന്നുള്ള എസ്‌കേപ്പ് ആർട്ടിസ്റ്റ് ആയ പെഡ്രോ വോൾട്ടാ ആണിതെന്നു തിരിച്ചറിഞ്ഞു. ഒരു സ്ട്രോട്ട്ജാക്കറ്റ് ധരിച്ച സമയത്ത് വാട്ടർ ടാങ്കിൽ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു ട്രിക്ക്. അതിനു കഴിയാതെ അയാൾ ടാങ്കിനു ഉള്ളിൽ മുങ്ങി പോയി.
വസ്ത്രത്തെക്കുറിച്ച് അറിയാത്തവർക്കുവേണ്ടി, സ്ട്രോട്ട്ജാക്കറ്റ് എന്നത് വിരലുകൾ മറികടക്കുന്ന നീണ്ട സ്ലീവ് ജാക്കറ്റ് ആണ്. മജിഷ്യൻമാർ ആണ് ഇത് കൂടുതലും ധരിക്കുന്നത്. വിഡിയോയിൽ ആദ്യം അയാൾ അപകടത്തിൽ ആണെന്ന് മനസിലാകില്ല. അവസാനം അയാൾ അനക്കം ഇല്ലാതെ വെള്ളത്തിൽ ഒഴുകി നടന്നപ്പോൾ ആണ് എല്ലാവര്ക്കും അപകടം മനസിലായത്.
ഓടി എത്തിയ സംഘാടകർ ടാങ്ക് പൊളിച്ച് അയാളെ പുറത്തേക്ക് എടുക്കുകയായിരുന്നു. പുറത്തെടുത്തപ്പോൾ 2 മിനിറ്റ് വെള്ളത്തിൽ കിടന്ന പെഡ്രോ അബോധാവസ്ഥയിൽ ആയിരുന്നു.
Discussion about this post