വിനീത് നായകനായി ഒരു ഇടവേളക്ക് ശേഷം എത്തുന്ന ചിത്രമാണ് മാധവീയം. തേജസ് പെരുമണ്ണ സംവിധാനം ചെയ്ത ഈ പ്രണയ ചിത്രത്തില്‍ പുതുമുഖം പ്രണയ നായികയാകുന്നു. നവംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇപ്പോൾ ചിത്രത്തിലെ ഒരു ഗാനം പുറത്തു വന്നിരിക്കുകയാണ്. സുധി സംഗീതം നൽകി വാണി ജയറാം, സുനിൽ കുമാർ എന്നിവർ ആലപിച്ച പുതുമഴയിൽ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തു വന്നത്.
മാധവ് ദേവ് എന്ന ചിത്രകാരനായാണ് വിനീത് എത്തുന്നത്. ബാബു നമ്പുതിരി, മാമുക്കോയ, തേജസ് പെരുമണ്ണ, സി.വി.ദേവ്, വിനോദ് കോവൂര്‍, ഗീതാവിജയന്‍, ലളിതശ്രീ, അംബിക മോഹന്‍ തുടങ്ങിയവരും അഭിനേതാക്കളായി ഉണ്ട്. നന്ദനമുദ്ര ഫിലിംസിന്റെ ബാനറില്‍ എസ്.കുമാറാണ് നിര്‍മാണം.
Discussion about this post